എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഇ.പി. രാജിവെച്ചേക്കുമെന്ന് സൂചന

എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഇ.പി. രാജിവെച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സ്ഥാനം രാജിവെക്കാന്‍ സാധ്യത. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം തലസ്ഥാനത്തു നിന്ന് കണ്ണൂരിലേക്ക് മടങ്ങി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ഇന്ന് നടക്കുന്ന സി.പി.എം. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കവെയാണ് ഇ.പി.രാജിക്കൊരുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിക്ക് മുമ്പാകെ ഈ വിഷയം ഇന്ന് വരുന്നത് കൂടി കണക്കിലെടുത്താണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് സൂചന.

 

എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഇ.പി.
രാജിവെച്ചേക്കുമെന്ന് സൂചന

 

Share

Leave a Reply

Your email address will not be published. Required fields are marked *