സിറോ മലബാര്‍ സഭയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍

സിറോ മലബാര്‍ സഭയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍

കൊച്ചി: സിറോ മലബാര്‍ സഭയില്‍ രണ്ടു പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് ആര്‍ച്ച് ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടിനെയും നിയമിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാര്‍ തോമസ് തറയില്‍ ചുമതലയേല്‍ക്കും.

നിലവില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനാണു മാര്‍ തോമസ് തറയില്‍. നിലവില്‍ അഡിലാബാദ് ബിഷപ്പാണ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. ഷംഷാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായതോടെയാണ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് അതിരൂപതയുടെ അധ്യക്ഷ പദവിയില്‍ എത്തുന്നത്.

 

 

സിറോ മലബാര്‍ സഭയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *