ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഒരു സൈനികന്‍ മരിച്ചു

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഒരു സൈനികന്‍ മരിച്ചു

ദില്ലി: ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ക്യാപ്റ്റന്‍ റാങ്കിലുള്ള സൈനികന്‍ ഏറ്റുമുട്ടലില്‍ മരിച്ചതായാണ് വിവരം. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായും ഇവിടെ സൈന്യം നിലയുറപ്പിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

വീണ്ടുംദില്ലിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയില്‍ഉന്നത തല യോഗം ചേര്‍ന്നു.യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി. ഈ വര്‍ഷം ജുലൈ 21 വരെ 35 ഏറ്റുമുട്ടലുകളിലായി സൈനികരും, പ്രദേശവാസികളും ഉള്‍പ്പടെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ആഭ്യന്തരമന്ത്രലായം വ്യക്തമാക്കുന്നത്.

 

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ഒരു സൈനികന്‍ മരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *