വയനാട്ടിലെ മേപ്പാടിയില്‍ ദുരന്ത മേഖല സന്ദര്‍ശിച്ച മുഖ്യമന്ത്രി അടിയന്തിര യോഗം ചേര്‍ന്നു.ഒരുവിധം എല്ലാവരെയും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് പട്ടാളം പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം പട്ടാളത്തിന്റേതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്നവരെ മുഖ്യമന്ത്രി പ്രശംസിച്ചു. മറ്റ് വകുപ്പ് മന്ത്രിമാരും പ്രതിപക്ഷ നേതാവും യോഗത്തില്‍ പങ്കെടുത്തു. പുനരധിവാസമാണ് ഇനി സുരക്ഷിതമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ക്യാമ്പ് സന്ദര്‍ശിച്ചു
രാഷ്ട്രീയം പറയേണ്ട സമയമല്ലിതെന്നും അതിജീവനമാണ് പ്രധാനമെന്നും രാഹുല്‍ ഗാന്ധി. ദുരന്ത ബാധിതരെ പാര്‍പ്പിച്ച കാമ്പിലും മേപ്പാടിയിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലും സന്ദര്‍ശിച്ച് ദുരിത ബാധിതരെ അവര്‍ ആശ്വസിപ്പിച്ചു.