ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയ നേതാവ്; ഗവര്‍ണര്‍

ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയ നേതാവ്; ഗവര്‍ണര്‍

കോട്ടയം: ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയ നേതാവായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം പുതുപ്പള്ളിയില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷനായി. ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതം സ്‌നേഹത്താല്‍ ധന്യമാക്കിയതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ധന്യതയുടെ തിളക്കം അദ്ദേഹത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പുകളിലുണ്ടാകും. ചാണ്ടി ഉമ്മന്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാനായി രാജ്ഭവനിലേക്ക് എത്തിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. നേതാക്കള്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിരുന്ന അദ്ദേഹം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി വലിയ സേവനങ്ങള്‍ നടത്തിയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്ന പ്രാര്‍ഥനയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. എല്ലാ ജിലല്കളിലെ ഡിസിസികളിലും വാര്‍ഡ് തലത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ കെപിസിസി ഓഫിസിലും കെ.സുധാകരന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

 

 

 

ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും
ജനകീയ നേതാവ്; ഗവര്‍ണര്‍

Share

Leave a Reply

Your email address will not be published. Required fields are marked *