ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലബാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും നടത്തി.
മലബാറിന്റെ വികസന നായകനായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യരക്ഷാധികാരി സണ്ണി തോമസ് പറഞ്ഞു.മലബാറിന്റെ വികസനത്തിന് വേണ്ടി എയിംസ് മെഡിക്കല്‍ കോളേജും,മെട്രോ റെയിലും അടിയന്തരമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ മുഖ്യ പ്രഭാഷണവും പുരസ്‌കാര വിതരണവും നടത്തി.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ജയരാജന്‍ അനുഗ്രഹക്ക് ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ പുരസ്‌കാരം നല്‍കി.പി .ഓ .ജേക്കബ് അധ്യക്ഷത വഹിച്ചു .കെ .വി .സുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായിരുന്നു .രാമദാസ് വേങ്ങേരി ,കെ .പി .കോരന്‍ ചേളന്നൂര്‍ ,ലൈജു റഹീം, റീജ കക്കോടി ,തങ്കം പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *