ട്രോപ്പിക്കല്‍ ബയോസമ്മിറ്റ് 2024 8 മുതല്‍ 10 വരെ ഫാറൂഖ് കോളേജില്‍

ട്രോപ്പിക്കല്‍ ബയോസമ്മിറ്റ് 2024 8 മുതല്‍ 10 വരെ ഫാറൂഖ് കോളേജില്‍

കോഴിക്കോട്: ഫാറൂഖ് കോളേജിലെ സുവോളജി പിജി ഗവേഷണ വിഭാഗവും സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോ ഡൈവേര്‍സിറ്റി കണ്‍സര്‍വേഷനുമായി സഹകരിച്ച് ട്രോപ്പിക്കല്‍ ബയോ സമ്മിറ്റ് 2024 അന്താരാഷ്ട്ര സമ്മേളനം 8 മുതല്‍ 10 വരെ ഫാറൂഖ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് സുവോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ഫാറൂഖ് കോളേജ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ. ഷബാന.ടി.പിയും, സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ചെയര്‍പേഴ്‌സണുമായ ഡോ.ഹാരിസ് പരയങ്ങലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ ബയോലൈന്‍ അഗ്രികള്‍ച്ചറിന്റെ (ഐഡിബിഐ) ആദ്യ എമിറാത്തി ശ്‌സ്ത്രജ്ഞയായ ഡോ.താരിഫ അല്‍സാബി പരിാടി ഉദ്ഘാടനം ചെയ്യും. ഉഷ്ണമേഖലാ ജൈവ വൈവിധ്യ മേഖലയെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ അന്തര്‍ദേശീയ-ദേശീയ ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങളും, ഗവേഷണങ്ങളും പങ്ക് വെക്കും. എംഎസ്എസ്ആര്‍എഫ് വയനാട്, ജെഎസ്എസ് നിലമ്പൂര്‍, സിഡബ്യൂഎസ് ഗുജറാത്ത്, പാന്‍ ഇന്ത്യാ, കനോപി ജിയോപാഷ്യല്‍ എന്നീ ഗവേഷണ സ്ഥാപനങ്ങളും, പരപാടിയുമായി സഹകരിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സുവോളജി വിഭാഗം മേധാവി ഡോ.റാഷിബ.എ, ഡോ.ശോഭ.ടി.ആര്‍, ഡോ.അബ്ദുല്‍ ഗഫൂര്‍ എന്നിവരും പങ്കെടുത്തു.

ട്രോപ്പിക്കല്‍ ബയോസമ്മിറ്റ് 2024
8 മുതല്‍ 10 വരെ ഫാറൂഖ് കോളേജില്‍

Share

Leave a Reply

Your email address will not be published. Required fields are marked *