മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

 

മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

 

ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശ ശോഭന ഏകദിന, ടി20 ടീമുകളിലും സജന സജീവന്‍ ടി20 ടീമിലും ഇടംപിടിച്ചു. അതേസമയം മറ്റൊരു മലയാളി താരമായ മിന്നും മണി ഒരു ടീമിലും സ്ഥാനം നേടിയില്ല.

ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം പോരാട്ടങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ജൂണ്‍ 28നാണ് ഏക ടെസ്റ്റ് ആരംഭിക്കുന്നത്.

ജൂണ്‍ 16, 19, 23 തീയതികളിലാണ് കദിന പോരാട്ടങ്ങള്‍. വേദി ബംഗളൂരു. ടെസ്റ്റും ടി20 പോരാട്ടങ്ങള്‍ക്കും വേദി ചെന്നൈയാണ്. ജൂലൈ 5, 7, 9 തീയിതികളിലാണ് ടി20 പോരാട്ടങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *