മറൈന്‍ വേള്‍ഡ് ഇന്‍ദി സീബൈ ഡിക്യുഎഫ് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്

മറൈന്‍ വേള്‍ഡ് ഇന്‍ദി സീബൈ ഡിക്യുഎഫ് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്

കോഴിക്കോട്: എറണാകുളംആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ഡിക്യൂഎഫ് കമ്പനി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന മറൈന്‍വേള്‍ഡ്ഇന്‍ദിസിബൈ ഡിക്യുഎഫ് പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ച സതീഷ് പാറന്നൂര്‍ സതീഷ് പാറന്നൂര്‍,  അജയലാല്‍ കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന്‌ ഡിക്യൂഎഫ് ഏജന്‍സി മാനേജിങ് ഡയറക്ടര്‍ ഫയാസ് റഹ്‌മാന്‍, ലീഗല്‍ അഡൈ്വസര്‍ ഫാത്തിമ സിദ്ധീക്കും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐപിസി 341,352,385,452,506,511,34തുടങ്ങിയവകുപ്പുകള്‍ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. എക്‌സ്‌ട്ടോര്‍ഷന്‍അടക്കംമൂന്ന്ജാമ്യമില്ലാത്തവകുപ്പുകള്‍ആണ് എഫ്. ഐ. ആര്‍ല്‍ഉള്ളത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ആണ് ഇവര്‍ ആവശ്യപ്പെട്ടത്. രൂപകൊടുത്തില്ലെങ്കില്‍ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വ്യാജ പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും പരിപാടി നടത്താതിരിക്കാന്‍ ഇടപെടുകയും ചെയ്തു. എല്ലാ വിധ ലൈസന്‍സോടുകൂടിയാണ് പ്രദര്‍ശനം നടന്നുവരുന്നത്‌. പ്രാദേശികവാസികള്‍ എന്നവ്യാജേനയാണ് ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. പ്രദേശവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. ഇതിന് മുന്‍പ് ഇവര്‍ ഇവിടെ നടക്കുന്ന പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കോടികളും, ലക്ഷങ്ങളും നഷ്ടംസംഭവിച്ചവരുണ്ട്. കോഴിക്കോട് മാത്രമല്ല അയല്‍ ജില്ലകളിലും ബിസിനസ് സംരംഭമായി വരുന്ന ചെറുതും വലുതുമായ  സംരംഭകരെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്. രാജ്യം ഭരിക്കുന്ന പ്രമുഖ പാര്‍ട്ടിയുടെ ആളുകളെന്ന് പറഞ്ഞാണ് ഭീഷണി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി പൊലിസ് പ്രൊട്ടക്ഷന് ഉത്തരവിട്ടു. സാമൂഹിക പ്രവര്‍ത്തനത്തിന്റെയും പ്രകൃതി പ്രകൃതി സംരക്ഷണത്തിന്റെയും പേര് പറഞ്ഞ് പണം തട്ടുന്ന ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണുണ്ടായത്.

കഴിഞ്ഞ വര്‍ഷം ട്രേഡ് സെന്ററില്‍ മെഗാ മ്യൂസിക്കല്‍ ഇവന്റ് നടത്താന്‍ താന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയെങ്കിലും സതീഷ് പാറന്നൂരിന്റെ നേതൃത്വത്തില്‍ തടയുകയും തനിക്ക് മൂന്ന് കോടിയുടെ നഷ്ടവും  ഉണ്ടായതായി കെആര്‍ രാജേഷ് പറഞ്ഞു.  കോഴിക്കോട്ടുകാരനും കലാകാരനുമായ താന്‍ ജന്മനാടിനോടുള്ള സ്‌നേഹം ഉള്ളത് കൊണ്ടാണ് വലിയ ഇവന്റ് നടത്താന്‍ തയാറായത്. ഇന്ന് ലോകത്ത് കാണുന്ന വന്‍കിട നഗരങ്ങളെക്കാളും സാംസ്‌കരിക പശ്ചാത്തലമുള്ള നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ മഹത്തായ പാരമ്പര്യം തകര്‍ക്കുന്ന ഇത്തരം പ്രതിലോമ ശക്തികളെ എല്ലാവരും എതിര്‍ക്കണമെന്ന് കെ ആര്‍ രാജേഷ് കൂട്ടിച്ചേര്‍ത്തു. മറൈന്‍വേള്‍ഡ്ഇന്‍ദിസിബൈ ഡിക്യുഎഫ് പ്രദര്‍ശനം മറ്റുജില്ലകളില്‍ നടന്നപ്പോള്‍ തടസമുണ്ടായിട്ടില്ല. സാമൂഹിക വിരുദ്ധരെ നിയമത്തിന്റെ മുന്‍പിലെത്തിക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഫയാസ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് സതീഷ് പാറന്നൂരടക്കമുള്ളവരുടെ പേരില്‍ ഒരുകോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കുമെന്നും അഡ്വ ഫാത്തിമ സിദ്ധീക്ക് പറഞ്ഞു. കോഴിക്കോട്ടെ ഏറ്റവും വലുതും കേരളത്തിലെനമ്പര്‍വണ്ണുമായ കാലിക്കറ്റ് േ്രടഡ് സെന്റര്‍ ഉള്ളത് കൊണ്ടാണ്‌ ഇത്തരത്തിലുള്ള മെഗാ പരിപാടികള്‍ നഗരത്തിലേക്കെത്തുന്നത്. ട്രേഡ് സെന്ററിനെ ഭീഷണിപ്പെടുത്തുന്നവരെ നിയമപരമായി നേരിടുമെന്ന് പ്രെജക്ട് മാനേജര്‍ അര്‍ഷാദ് എംപി പറഞ്ഞു. ഡിക്യുഎഫ്ഏജന്‍സി വലിയ കോടീശ്വരന്‍മാരുടെ സംരംഭംഅല്ലെന്നും വലിയ അധ്വാനവും മുതല്‍ മുടക്കും നടത്തിയാണ് സ്ഥാപനം നിലനിര്‍ത്തുന്നതെന്നും, സംരംഭകരെ തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് അഡ്വ ഫാത്തിമ സിദ്ധീക്ക് കൂട്ടിച്ചേര്‍ത്തു. ബിസിനസ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഇത്തരക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ഫയാസ് റഹ്‌മാന്‍, ലീഗല്‍ അഡൈ്വസര്‍ ഫാത്തിമ സിദ്ധീക്ക്, സിദ്ധീക്ക് മല്ലിശേരി, കെആര്‍ രാജേഷ്, അഫ്‌സല്‍ കെ എമറാള്‍ഡ്, അര്‍ഷദ് എംപി എന്നിവര്‍ പങ്കെടുത്തു.

 

മറൈന്‍ വേള്‍ഡ് ഇന്‍ദിസീബൈ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്

Share

Leave a Reply

Your email address will not be published. Required fields are marked *