തീരുമാനം പിന്‍വലിച്ച് ടോണി ക്രൂസ് ദേശീയ ടീമില്‍ തിരിച്ചെത്തുമ്പോള്‍

തീരുമാനം പിന്‍വലിച്ച് ടോണി ക്രൂസ് ദേശീയ ടീമില്‍ തിരിച്ചെത്തുമ്പോള്‍

ജര്‍മ്മന്‍ മധ്യനിര താരം ടോണി ക്രൂസ് ദേശീയ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. യൂറോ കപ്പില്‍ കളിക്കാന്‍ ആയാണ് ക്രൂസ് വിരമിക്കല്‍ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. 2021ല്‍ ആയിരുന്നു അന്താരാഷ്ട്ര ഫുട്‌ബോള്‍ വിടാന്‍ റയല്‍ മാഡ്രിഡ് താരം തീരുമാനിച്ചത്.

അന്ന് യൂറോ കപ്പിലെ ജര്‍മ്മനിയുടെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെയാണ് ക്രൂസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014 ലോകകപ്പ് ജേതാവായ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ജര്‍മ്മനിക്കായി 106 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ജര്‍മ്മനിക്കായി 106 മത്സരങ്ങള്‍ കളിച്ച താരം 17 ഗോളുകളും 18 അസിസ്റ്റും രാജ്യത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇള്ള ജര്‍മ്മന്‍ സ്‌ക്വാഡില്‍ തനിക്ക് വിശ്വാസം ഉണ്ട് എന്നും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ടീമിനാകും എന്നും ക്രൂസ് പറഞ്ഞു.

തീരുമാനം പിന്‍വലിച്ച് ടോണി ക്രൂസ് ദേശീയ ടീമില്‍ തിരിച്ചെത്തുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *