ദൗത്യസംഘത്തിന് നേരെ മോഴയാന പാഞ്ഞടുത്തു

ദൗത്യസംഘത്തിന് നേരെ മോഴയാന പാഞ്ഞടുത്തു

വയനാട്:അജേഷിനെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്ക് വെടി വെക്കാന്‍ പോയ ദൗത്യ സംഘത്തിന് നേരെ അതിനൊപ്പമുള്ള മോഴ ആന പാഞ്ഞടുത്തു. ബാവലി വനത്തില്‍വച്ചാണ് മയക്കുവെടി സംഘത്തെ കാട്ടാന ഓടിച്ചത്. ആര്‍.ആര്‍.ടി സംഘം വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ തുരത്തി. മണ്ണുണ്ടി വനമേഖലയില്‍ നിന്ന് ചെമ്പകപ്പാറ വഴി ആന കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള ബാവലിയില്‍ എത്തിയെന്നാണ് കരുതുന്നത്. ബേലൂര്‍ മഖ്‌നക്ക് ഒപ്പമുള്ള കുട്ടി മോഴയാന ആകാശദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.

കേരള കര്‍ണാടക അതിര്‍ത്തി ആണ് ബാവലി. അതിനാല്‍ തന്നെ ആന കര്‍ണാടക വനമേഖലയിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ തെര്‍മല്‍ ക്യാമറയും തിരച്ചിലിനായി എത്തിച്ചു. രണ്ട് ആര്‍.ആര്‍.ടി സംഘങ്ങള്‍ ആണ് നിലവില്‍ വനത്തില്‍ തിരച്ചില്‍ നടത്തുന്നത്.

 

 

 

 

ദൗത്യസംഘത്തിന് നേരെ മോഴയാന പാഞ്ഞടുത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *