അഫ്ഗാനില്‍ തകര്‍ന്നുവീണത് മൊറോക്കന്‍ എയര്‍ ആംബുലന്‍സ്

അഫ്ഗാനില്‍ തകര്‍ന്നുവീണത് മൊറോക്കന്‍ എയര്‍ ആംബുലന്‍സ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ തകര്‍ന്നു വീണത് തായ്‌ലന്‍ഡില്‍നിന്ന് മോസ്‌കോയിലേക്ക് പോയ എയര്‍ ആംബുലന്‍സ് ആണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഡി.എഫ്.10 ചെറുവിമാനമാണ് തകര്‍ന്നത്.അഫ്ഗാനിലെ ബഡക്ഷാന്‍ പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും മന്ത്രാലയം അറിയിച്ചു. മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഡി.എഫ്.10 ചെറുവിമാനമാണ് തകര്‍ന്നത്.

നേരത്തെ, തകര്‍ന്നുവീണത് ഇന്ത്യന്‍ വിമാനമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയിരുന്നു. ദിശതെറ്റി സഞ്ചരിച്ചതാകാം അപകടകാരണമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

 

 

 

അഫ്ഗാനില്‍ തകര്‍ന്നുവീണത് മൊറോക്കന്‍
എയര്‍ ആംബുലന്‍സ്

Share

Leave a Reply

Your email address will not be published. Required fields are marked *