കെഎംസിടി റിസര്‍ച്ച് കോണ്‍ഫറന്‍സ് 15ന് കെഎംസിടി മെഡിക്കല്‍ കോളജില്‍ നടക്കും

കെഎംസിടി റിസര്‍ച്ച് കോണ്‍ഫറന്‍സ് 15ന് കെഎംസിടി മെഡിക്കല്‍ കോളജില്‍ നടക്കും

കെഎംസിടി റിസര്‍ച്ച് കോണ്‍ഫറന്‍സ് 15ന് കെഎംസിടി മെഡിക്കല്‍ കോളജില്‍ നടക്കും

കോഴിക്കോട്: കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ വാര്‍ഷിക ഗവേഷണ സമ്മേളനമായ ‘കെഎംസിടി കോണ്‍ഫ്‌ലുവന്‍സ് 2026’, 2026 നവംബര്‍ 15-ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ശാസ്ത്ര മേഖലകളിലെ ഗവേഷണങ്ങള്‍ ആരോഗ്യരംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം.

ആരോഗ്യ രംഗത്തെ പുതിയ ഗവേഷണ വികാസങ്ങളെക്കുറിച്ചും ശാസ്ത്രീയ കണ്ടെത്തലുകളെ പ്രായോഗിക ആരോഗ്യ പരിഹാരങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ഗവേഷകരും അക്കാദമിക് വിദഗ്ധരും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഈ സമ്മേളനത്തില്‍ ഒത്തുകൂടും.

ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ ചടങ്ങില്‍ മുഖ്യതിഥിയായി പങ്കെടുക്കും.

വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ഗവേഷണ അവതരണങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് അവരുടെ ഗവേഷണങ്ങളും ആശയങ്ങളും പങ്കുവെക്കാനും പുതിയ സഹകരണ സാധ്യതകള്‍ കണ്ടെത്താനും സമ്മേളനം അവസരമൊരുക്കും. രോഗനിര്‍ണയം, ചികിത്സ, പുതിയ ആരോഗ്യ സാങ്കേതികവിദ്യകള്‍, രോഗീപരിചരണത്തിലെ ഗവേഷണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മൂന്ന് ഗവേഷണ പുരസ്‌കാരങ്ങളുടെ വിജയികളെ നവംബര്‍ 5-ന് പ്രഖ്യാപിച്ചിരുന്നു. ഐ.ഐ.ടി. മദ്രാസ്, ഡല്‍ഹി, കാണ്‍പൂര്‍, റൂര്‍ക്കി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, എന്‍.ഐ.ടി., അമൃത വിശ്വവിദ്യാപീഠം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് പുരസ്‌കാരങ്ങള്‍ക്കായി ഗവേഷണ പ്രബന്ധങ്ങള്‍ ലഭിച്ചിരുന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പ്രബന്ധങ്ങള്‍ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്തത്.

ബെസ്റ്റ് നാഷണല്‍ ലെവല്‍ ട്രാന്‍സ്ലേഷണല്‍ മെഡ്ടെക് റിസര്‍ച്ച് അവാര്‍ഡിന് കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിനിലെ പ്രൊഫസര്‍ ഡോ. ദീപ്തി മേനോന്‍ അര്‍ഹയായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

ബെസ്റ്റ് ഫാക്കല്‍റ്റി പബ്ലിക്കേഷന്‍ അവാര്‍ഡിന് കെഎംസിടി മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. അഞ്ജിത തെരേസ് ബെന്നി അര്‍ഹയായി. 30,000 രൂപയാണ് പുരസ്‌കാരത്തുക.

ബെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് തീസിസ് അവാര്‍ഡിന് കെഎംസിടി ഡെന്റല്‍ കോളേജിലെ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോഡോണ്ടിക്‌സ് വിഭാഗത്തിലെ പി.ജി. വിദ്യാര്‍ത്ഥി ഡോ. പാര്‍വതി നാരായണന്‍ അര്‍ഹയായി. 20,000 രൂപയാണ് പുരസ്‌കാരത്തുക. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നവംബര്‍ 15-ന് നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.

ഗവേഷകര്‍ക്ക് അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കാനും വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനും പുതിയ ഗവേഷണ സഹകരണങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനും അവസരമൊരുക്കുകയാണ് കോണ്‍ഫ്‌ലുവന്‍സിലൂടെ ലക്ഷ്യമിടുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കെഎംസിടി കോണ്‍ഫ്‌ലുന്‍സ് 2026 സംഘാടക ചെയര്‍മാനും കെഎംസിടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. വിജീഷ് വേണുഗോപാല്‍, കെഎംസിടി കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. ഷംനാസ് എം., കെഎംസിടി ഡെന്റല്‍ കോളേജിലെ പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ധന്യ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *