കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്സാമിനേഷന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലായി 457 ഒഴിവാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമി എന്നിവിടങ്ങളില്‍ 2025 ജനുവരിയിലും ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമിയില്‍ 2025 ഏപ്രിലിലും കോഴ്സ് ആരംഭിക്കും. ഏഴിമലയിലെ നാവിക അക്കാദമിയില്‍ 32 ഒഴിവാണുള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമിയിലേക്ക് പുനര്‍വിവാഹിതരാവാത്ത വിധവകള്‍ക്കും ിവാഹമോചിതകള്ക്കും അപേക്ഷിക്കാം.
യോഗ്യത: മിലിട്ടറി അക്കാദമിയിലേക്കും ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നതിന് ബിരുദമാണ് യോഗ്യത. നേവല്‍ അക്കാദമിയിലേക്ക് എന്‍ജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. പ്ലസ്ടു തലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്കാണ് എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കാനാവുക.
പ്രായം: മിലിട്ടറി അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നവര്‍ 2001 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 2001 ജനുവരി 2-നും 2005 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഡി.ജി.സി.എ. നല്കുന്ന കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് എയര്‍ഫോഴ്സ് അക്കാദമിയിലേക്കുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ടുവര്‍ഷത്തെ ഇളവ് ലഭിക്കും.
ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകള്‍ വഴി പണമായോ അടയ്ക്കണം. പണമായി അടയ്ക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസംവരെ മാത്രമേ സമയം അനുവദിക്കൂ.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. പരീക്ഷ 2024 ഏപ്രില്‍ 21-നായിരിക്കും നടക്കുക. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലീഷ്, ജനറല്‍ നോളജ് എന്നിവയെ ആസ്പദമാക്കി 200 മാര്‍ക്കിനുള്ള പരീക്ഷയാണ് നടത്തുക. മറ്റ് അക്കാദമികളിലേക്ക് ഇംഗ്ലീഷ്, ജനറല്‍ നോളജ് എന്നിവയ്ക്കുപുറമേ എലിമെന്ററി മാത്തമാറ്റിക്സും ഉണ്ടാവും (ആകെ 300 മാര്‍ക്ക്). സിലബസ് സംബന്ധമായ വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ആണ് . വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
http://upsconline.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https:upsc.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9 (വൈകീട്ട് 5 മണി)
കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്സാമിനേഷന്
യു പി എസ് സി അപേക്ഷ ക്ഷണിച്ചു
