എല്‍ജി അവതരിപ്പിക്കുന്നു പുതിയ സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് റോബോട്ട്

എല്‍ജി അവതരിപ്പിക്കുന്നു പുതിയ സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് റോബോട്ട്

വളരെ സ്മാര്‍ട്ടായ കുഞ്ഞന്‍ റോബോട്ടിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എല്‍ജി. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ് 2024) വെച്ചാണ് എല്‍ജി പുതിയ സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് അവതരിപ്പിക്കുക. സഞ്ചരിക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും, ആളുകള്‍ പറയുന്നത് മനസിലാക്കാനും, വീട്ടിലെ അരുമ മൃഗങ്ങളെ നിരീക്ഷിക്കാനുമെല്ലാം ഈ സ്മാര്‍ട് അസിസ്റ്റന്റിന് സാധിക്കും.സഞ്ചരിക്കാനായി കാലുകളും ചക്രങ്ങളും ഇതിനുണ്ട്. വീട്ടിലെ എല്ലാ സ്മാര്‍ട്ഉപകരണങ്ങളും ഈ റോബോട്ടുമായി ബന്ധിപ്പിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കും. ക്വാല്‍കോം ടെക്നോളജീസിന്റെ ശക്തിയേറിയെ പ്രൊസസറിലായിരിക്കും ഈ സ്മാര്‍ട് അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം.

നിങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ വീടിനുള്ളിലെല്ലാം സഞ്ചരിക്കാന്‍ അസിസ്റ്റന്റിന് സാധിക്കും. വീട്ടിലെ ജനല്‍ തുറന്നുകിടക്കുകയാണോ, ലൈറ്റുകള്‍ ഓഫ് ചെയ്തിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഓണ്‍ ആയിക്കിടക്കുന്നുണ്ടെങ്കില്‍ അസിസ്റ്റന്റ് അതെല്ലാം ഓഫ് ചെയ്യും.

നിങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അസിസ്റ്റന്റ് നിങ്ങളെ സ്വാഗതം ചെയ്യും. നിങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പാട്ടുകള്‍ കേള്‍പ്പിക്കാനും മറ്റും ഇതിന് കഴിയും. കാലാവസ്ഥാ വിവരങ്ങള്‍, റിമൈന്ററുകള്‍ തുടങ്ങിയവയും അസിസ്റ്റന്റ് ചെയ്യും.

എന്തായാലും പുതിയ ഉപകരണത്തിലൂടെ സ്മാര്‍ട്ഹോം ഉപകരണ രംഗത്ത് ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് എല്‍ജി. ഈ സ്മാര്‍ട് അസിസ്റ്റന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ അവതരണ പരിപാടിയില്‍ കമ്പനി പുറത്തുവിടും. ലാസ് വെഗാസില്‍ ജനുവരി 9 മുതല്‍ 12 വരെയാണ് ഈ വര്‍ഷത്തെ സിഇഎസ് നടക്കുക. എല്‍ജി ഉള്‍പ്പടെ ലോകത്തെ മുന്‍നിര കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും.

 

 

 

 

എല്‍ജി അവതരിപ്പിക്കുന്നു പുതിയ
സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് റോബോട്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *