2023 ലെ മികച്ച കായിക താരമായി വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു

2023 ലെ മികച്ച കായിക താരമായി വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: 2023 ലെ മികച്ച കായിക താരമായി ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. ലയണല്‍ മെസിയെയാണ് മറികടന്നത്. ലോകത്തൊട്ടാകെ 35 മില്യണ്‍ ഫോളവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനല്‍ റൗണ്ടില്‍ 78 ശതമാനം വോട്ടുകളും കോഹ്ലിക്ക് അനുകൂലമായിരുന്നു.ഈവര്‍ഷം മെസി ബാലന്‍ഡിഔര്‍ നേട്ടമടക്കം സ്വന്തമാക്കിയിരുന്നു. പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ ട്രോഫി നേടിയതാണ് ഈ വര്‍ഷത്തെ പ്രധാന കിരീടം. പിന്നീട് അമേരിക്കന്‍ ക്ലബ് ഇന്റര്‍മയാമിയിലേക്ക് ചുടവ് മാറിയിരുന്നു.

ഏകദിന ലോകകപ്പ് നഷ്ടമായെങ്കിലും കോഹ്ലിക്കും കരിയറില്‍ വലിയനേട്ടമാണ് 2023ലുണ്ടായത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ലോകകപ്പില്‍ 11 കളികളില്‍ നിന്ന് 765 റണ്‍സ് നേടി.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 2048 റണ്‍സാണ് വിവിധ ഫോര്‍മാറ്റുകളിലാണ് നേടിയത്. ദ്യോകോവിച്, പാറ്റ് കമ്മിന്‍സ്,ലെബ്രോണ്‍ ജെയിംസ്, എര്‍ലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാക്സ് വെര്‍സ്റ്റാപ്പെന്‍ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.

 

2023 ലെ മികച്ച കായിക താരമായി വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *