കെ.എസ്.ആര്‍.ടി.സിയില്‍ കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയമനം

കെ.എസ്.ആര്‍.ടി.സിയില്‍ കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയമനം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ആദ്യമായാണ് പൊതുമേഖലാ സ്ഥാപനത്തില്‍ കെ.എ.എഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. നാല് പേര്‍ക്കാണ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നല്‍കിയത്. ഭരണ നിര്‍വഹനത്തിന് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്..

മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ സരിന്‍ എസ്.എസ്, കോഴിക്കോട് ജില്ലാ ഓഡിറ്റോഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷോ ബെനറ്റ് ജോണ്‍, സംസ്ഥാന ജി.എസ്.ടി ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ രാരാരാജ് ആര്‍, കണ്ണൂര്‍ ഇറിഗേഷന്‍ പ്രോജക്ട് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റോഷ്ന അലികുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *