ബിൽഡിംഗ് ഓണേഴ്‌സ് ജില്ലാ കൗൺസിൽ മീറ്റ് നടത്തി

ബിൽഡിംഗ് ഓണേഴ്‌സ് ജില്ലാ കൗൺസിൽ മീറ്റ് നടത്തി

മഞ്ചേരി: ബിൽഡിംഗ് ഓണേഴ്‌സ് ജില്ലാ കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലീം കാരാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസ്സനാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി ഫക്രുദ്ദീൻ തങ്ങൾ ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബീരാൻകുട്ടി അച്ചമ്പാട്ട് സംസാരിച്ചു. ജില്ലാ ട്രഷറർ അഡ്വ.ഫാത്തിമ റോഷന് നന്ദി പറഞ്ഞു. ജില്ലയിലുടനീളം യൂണിറ്റുകൾ ആരംഭിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി സബ് കമ്മറ്റിയെ തിരഞ്ഞെടുത്തു. സബ്കമ്മിറ്റി ഭാരവാഹികളായി ബ്രൈറ്റ് റസാക്ക് (പ്രസിഡണ്ട്), പി.ടി.ഷാഹുൽ ഹമീദ് ഒയാസിസ് മാൾ (സെക്രട്ടറി), ഇല്ല്യാസ് വണ്ടൂർ, വി.എം.ഇർഷാദ്, മഞ്ചേരി ഷെമീർ എന്നിവർ തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *