കൊച്ചി: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കഴിഞ്ഞ ദിവസം സിദ്ധീഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിലായിരുന്നു. ഇത് ഭേദമായി വരുന്നതിനിടയിലാണ് തിങ്കളാഴ്ച മൂന്ന് മണിയോടെ ആരോഗ്യനില മോശമായി ആശുത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
