പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്റ്റംബര്‍ അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്റ്റംബര്‍ അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്‍ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെയാണ് പുതുപള്ളിയില്‍ ഒഴിവ് വന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക. എട്ടിനായിരിക്കും വോട്ടെണ്ണല്‍ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 17 ആണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ആരാകും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തുന്നതെന്ന സൂചനകള്‍ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എല്‍.ഡി.എഫില്‍ നിന്നും പുറത്തുവരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *