കോഴിക്കോട്: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ആര്‍ട്ട്്‌സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യുറേറ്റര്‍ സ്‌നേഹ ടി നേതൃത്വം നല്‍കുന്ന നിരാമയ ആര്‍ട്ട് എക്‌സിബിഷന്‍ നാളെ (നവംബര്‍ 1ന്) കാലത്ത് 11 മണിക്ക് കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മദനന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജനാര്‍ദ്ദനന്‍ കൊറ്റമ്പ്രം മുഖ്യാതിഥിയാവും. സ്‌നേഹ.ടിയാണ് ക്യുറേറ്റര്‍. കേരളത്തിനകത്തും പുറത്തുമുള്ള 100-ഓളം ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ചാരിറ്റബിള്‍ സംഘടനയായ ട്രൂ കെയറിന്റെ കീഴിലുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 100 കുട്ടികളുടെ ചിത്രങ്ങളും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിലുള്ള ചിത്രങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന തുകയുടെ 20% കോഴിക്കോട് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയറിലെ കിടപ്പ്് രോഗികള്‍ക്ക് നല്‍കും.
പ്രദര്‍ശനത്തില്‍ അബ്‌സ്ട്രാക്ട്, മ്യൂറല്‍, സറിയലിസ്റ്റിക്, റിയലിസ്റ്റിക്, സ്‌കള്‍ച്ചര്‍ വിഭാഗമടക്കം എല്ലാ കാറ്റഗറിയിലുള്ള ചിത്രങ്ങളുണ്ടാകും. ആതിര സന്തോഷ്, ദിവ്യ ശശിധരന്‍, സുരേഷ് മിതിര്‍മല എന്നിവരാണ് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. വിശദ വിവരങ്ങള്‍ക്ക് 7025047608, 6282914651.
