റഹ്മാന്‍ നായകനായെത്തുന്ന ‘സമാറ’ ട്രെയിലര്‍ പുറത്തിറങ്ങി

റഹ്മാന്‍ നായകനായെത്തുന്ന ‘സമാറ’ ട്രെയിലര്‍ പുറത്തിറങ്ങി

റഹ്മാനെ നായകനാക്കി എത്തുന്ന പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘സമാറ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

ഓഗസ്റ്റ് നാലിന് ചിത്രം തീയറ്ററുകളില്‍ എത്തും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത് മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,

Share

Leave a Reply

Your email address will not be published. Required fields are marked *