വാര്‍ത്ത വാസ്തവ വിരുദ്ധം; യുഎല്‍സിസിഎസ്

വാര്‍ത്ത വാസ്തവ വിരുദ്ധം; യുഎല്‍സിസിഎസ്

കോഴിക്കോട്: കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി എന്നും അതിലേക്കു വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് യുഎല്‍സിസിഎസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കിഫ്ബിയുടെ പ്രവൃത്തികള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കര്‍ക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെന്‍ഡര്‍ നടപടികള്‍ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികള്‍ ലഭിച്ചത്. ഏറ്റെടുത്ത പ്രവൃത്തികള്‍ ഉയര്‍ന്ന ഗുണമേന്മ പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ മുതലുള്ള മുഴുവന്‍ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ ആരോപണത്തിനു മുമ്പ് ഇന്നുവരെ പ്രവൃത്തികള്‍ സംബന്ധിച്ച് ഒരു ആരോപണവും ഉയര്‍ന്നിട്ടുമില്ല. ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചും ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ വാര്‍ത്ത നല്‍കരുതെന്ന് സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.

 

 

 

വാര്‍ത്ത വാസ്തവ വിരുദ്ധം; യുഎല്‍സിസിഎസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *