വിക്രമിനെ നായകനാക്കിയുള്ള ആര്‍എസ് വിമലിന്റെ പാന്‍ ഇന്ത്യ ചിത്രം ‘കര്‍ണന്‍’ ഈ വര്‍ഷം

വിക്രമിനെ നായകനാക്കിയുള്ള ആര്‍എസ് വിമലിന്റെ പാന്‍ ഇന്ത്യ ചിത്രം ‘കര്‍ണന്‍’ ഈ വര്‍ഷം

വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ എന്ന ചിത്രം ഈ വര്‍ഷം ആരംഭിക്കും. ഡിസംബറോടെ ചിത്രീകരണം തുടങ്ങുമെന്ന് ആര്‍എസ് വിമല്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വളരെ മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ട സിനിമ പിന്നീട് ഉപേക്ഷിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ തന്നെ അത് തള്ളി രംഗത്തുവരികയും ചെയ്തു.

300 കോടി മുതല്‍ മുടക്കില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. തന്റെ സ്വപ്ന സിനിമയാണ് കര്‍ണെന്നും ആറ് വര്‍ഷമെടുത്താണ് ഇതിന്റെ എഴുത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും വിമല്‍ പറഞ്ഞു.

മുമ്പ് പൃഥ്വിരാജിനെ വെച്ചാണ് ചിത്രം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് വിക്രമിനെ നിശ്ചയിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും. നിലവില്‍ ആര്‍ എസ് വിമലിന്റെ നിര്‍മ്മാണത്തില്‍ ‘ശശിയും ശകുന്തളയു’മാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *