ജൂഡ് ആന്തണി ജോസഫും ലെയ്ക പ്രൊഡക്ഷൻസും കൈകോർക്കുന്നു

ജൂഡ് ആന്തണി ജോസഫും ലെയ്ക പ്രൊഡക്ഷൻസും കൈകോർക്കുന്നു

മലയാളത്തിൽ ബോക്സോഫീസ് റെക്കോർഡുകൾ നേടിയ ചിത്രമാണ് ജൂ‍ഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം ജൂഡ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. തമിഴിലെ മുൻനിര പ്രൊഡക്ഷൻ ഹൗസായ ലെയ്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

2018 ന്റെ വൻ വിജയത്തിന് ശേഷം ജൂഡിന്റെ പുതിയ ചിത്രമേതെന്ന ആകാംഷയിലാണ് ആസ്വാദകർ. ചിത്രത്തിൽ ആരായിരിക്കും പ്രധാനവേഷങ്ങളിൽ എത്തുക എന്നതും ചർച്ചയാവുകയാണ്.

നിവിൻ പോളിയെ വെച്ച് ഒരു സിനിമയൊരുക്കുമെന്ന് നേരത്തെ ജൂഡ് പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രമാണോ ഇത് എന്ന് സ്ഥിരീകരണമില്ല. ഔദ്യോ​ഗികമായി ചിത്രത്തിലെ നടീ നടന്മാരെ പ്രഖ്യാപിച്ചിട്ടില്ല. ജൂഡ് ചിത്രത്തിൽ വിജയ് സേതുപതിയും ഭാ​ഗമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *