കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകും; സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകും; സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് സൂചന

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നിര്‍ണായക നീക്കങ്ങള്‍. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഓരോരുത്തരെ വീതം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. കേന്ദ്രമന്ത്രിമാര്‍ക്ക് സംഘടനാ ചുമതലകളും നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *