നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.99% മാര്‍ക്ക് നേടി രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്

നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.99% മാര്‍ക്ക് നേടി രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. https://neet.nta.nic.in എന്ന വെബ് പേജില്‍ പരീക്ഷാ ഫലം പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും നല്‍കിയാണ് റിസല്‍ട്ട് പരിശോധിക്കേണ്ടത്.

99.99% മാര്‍ക്ക് നേടിയ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇവര്‍ രണ്ട് പേരും മുഴുവന്‍ മാര്‍ക്കും നേടി (720/720). തമിഴ്നാട് സ്വദേശിയായ പ്രബഞ്ചനും ആന്ധ്രാപ്രദേശ് സ്വദേശിയായ ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ ആര്യ ആര്‍.എസ്.ആണ് ആദ്യ അന്‍പത് റാങ്കുകാരിലെ ഏക മലയാളി.

ആദ്യ പത്ത് റാങ്കുകാരില്‍ ഒമ്പതും ആണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയാണ് നീറ്റ്. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതി.

Share

Leave a Reply

Your email address will not be published. Required fields are marked *