പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ല പ്രഥമ യൂനിറ്റ് സമ്മേളനം ചൊക്ലിയില്‍

പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ല പ്രഥമ യൂനിറ്റ് സമ്മേളനം ചൊക്ലിയില്‍

ചൊക്ലി:  പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂര്‍ ജില്ലയിലെ പ്രഥമ യൂനിറ്റ് സമ്മേളനം ചൊക്ലിയില്‍ നടക്കും. വി.പി ഓറിയന്റല്‍ ഹെസ്‌കൂളില്‍ നടന്ന സംഘാടക സമിതി മേഖലാ സെക്രട്ടറി ടി.ടി.കെ.ശശി ഉദ്ഘാടനം ചെയ്തു. കെ.പ്രദീപന്‍ സ്വാഗതവും ബാലകൃഷ്ണന്‍ മൊകേരി അദ്ധ്യക്ഷതയും വഹിച്ചു. കെ.ദിനേശ് ബാബു, പി.ജയചന്ദ്രന്‍ , ടി.ടി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

ഏപ്രില്‍ 10 ന് നടക്കുന്ന സമ്മേളത്തില്‍ സംഘത്തിന്റെ ജില്ലാ സെക്രട്ടറി നാരായണന്‍ കാവുമ്പായി, പ്രസിഡന്റ്. പ്രൊഫ: ടി.പി. വേണു ഗോപാലന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എം ദിനേശന്‍ ,പവിത്രന്‍ മൊകേരി, ഡോ: ടി.കെ.അനില്‍കുമാര്‍ , ടി.ടി.കെ. ശശി, മേഖല കമ്മിറ്റി അംഗങ്ങളായ കെ.എം സുനലന്‍, മുസ്തഫ കമാല്‍, ജിജി കെ., വിശ്വനാഥന്‍ എം.കെ, ടി.ടി. വേണു ഗോപാലന്‍, ഹരിശ്ചന്ദ്രന്‍ എം, പ്രൊഫ: എം അശോകന്‍, കെ.ശ്രീജ പങ്കെടുക്കും.

വൈകു: 3 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പാട്ടുപ്പെട്ടിയുടെ ഗാനമേള, കലാ പരിപാടികള്‍, ആദരിക്കല്‍ എന്നിവനടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *