ഇ.വത്സരാജിന്റെ ജന്മദിനം ആഘോഷിച്ചു

ഇ.വത്സരാജിന്റെ ജന്മദിനം ആഘോഷിച്ചു

മാഹി: പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രിയും എ.ഐ.സി.സി അംഗവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വത്സരാജിന്റെ ജന്മദിനത്തില്‍ പുതുച്ചേരി മണക്കുള വിനായകര്‍ ക്ഷേത്രത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ വി.നാരായണസാമിയും വി.വൈദ്യലിംഗം എം.പിയും ചേര്‍ന്ന് തങ്കത്തേര് വലിച്ചു. മുന്‍ മന്ത്രി എം.കന്തസാമി, കോണ്‍ഗ്രസ് നേതാക്കളായ ആര്‍.ഇ.ശേഖര്‍, ഉത്തമന്‍ തിട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു. അന്നദാനവും, മധുര പലഹാര വിതരണവുമുണ്ടായി. ഇ.വത്സരാജിന്റെ ജന്മദിനം മാഹി മേഖലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിക്കുകയും, ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും തലശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റലിലും പ്രവര്‍ത്തകര്‍ രക്തദാനം ചെയ്തു. മാഹി വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും മാഹി സ്‌നേഹ സദനം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രജിലേഷ് , സംസ്ഥാന ജന.സെക്രട്ടറി എം.കെ ശ്രീജേഷ് പള്ളൂര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഫാസ്, കെ.സുമിത്ത് പന്തക്കല്‍, വൈഷ്ണവ്, അജയന്‍ പൂഴിയില്‍, ജിജേഷ് കുമാര്‍ ചാമേരി, വിവേക് ചാലക്കര,നിഖില്‍ രവീന്ദ്രന്‍, ശ്രീജേഷ് വളവില്‍, പ്രജിത്ത് പി.വി, മുഹമ്മദ് മുബാഷ് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *