നാദാപുരം: മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഫീല്‍ഡ് തല പരിശോധന നടത്തി മാലിന്യ നിര്‍മാര്‍ജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടി കുടുംബശ്രീ എ.ഡി.എസ് അംഗങ്ങള്‍ക്കും ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും പരിശീലനം നല്കി. ഇതിനായി പഞ്ചായത്ത് പൊതുനോട്ടീസ് പ്രിന്റ് ചെയ്യുകയും വീടുകളില്‍ പരിശോധന നടത്തുന്നതിന് പ്രഫോര്‍മ തയ്യാറാക്കി നല്‍കിയിട്ടുമുണ്ട്. വീടുകളില്‍ അജൈവ മാലിന്യം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നല്കാത്തവരുടെ പേരുവിവരം ശേഖരിക്കുന്നതാണ്. തുടര്‍ന്ന് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം കെട്ടിടനികുതി കുടിശ്ശിക ഈടാക്കുന്നത് പോലെ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കേണ്ട ഫീസ് നല്ക്കാത്തവരില് നിന്നും ഈടാക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ ക്ലാസ് എടുത്തു. വാര്‍ഡ് മെംബര്മാര്മാരായ പി.പി ബാലകൃഷ്ണന്, നിഷ മനോജ്, ടി. ലീന, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പി റീജ എന്നിവര്‍ സംസാരിച്ചു. അടുത്ത ദിവസം മുതല്‍ പരിശോധന ആരംഭിക്കുന്നതാണ്.
