നാഥുലാ ചുരത്തില്‍ മഞ്ഞിടിച്ചില്‍; ആറുപേര്‍ മരിച്ചു

നാഥുലാ ചുരത്തില്‍ മഞ്ഞിടിച്ചില്‍; ആറുപേര്‍ മരിച്ചു

ഗാങ്‌ടോക്ക് : സിക്കിമിലെ നാഥുലാ ചുരത്തില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ആറുപേര്‍ മരിച്ചു. 22 പേരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്നും നാഥുലയിലേയ്ക്കുള്ള വഴിയില്‍ ജവഹര്‍ റോഡിലെ പതിനാലാം മൈലില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് വന്‍ദുരന്തമുണ്ടായത്. 150-ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ എവിടെ നിന്ന് എത്തിയവരാണെന്ന് വിവരം കിട്ടിയിട്ടില്ല. പതിമൂന്നാം മൈല്‍ വരെ പോകുന്നതിന് മാത്രമാണ് പാസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സഞ്ചാരികളില്‍ പലരും ഈ പരിധി കടന്ന് പോയിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.

മഞ്ഞു നീക്കി കണ്ടെടുത്ത ആറുപേരും മരിച്ചിരുന്നു. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷിച്ചവരെ ഗാങ്‌ടോക്കിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിക്കിം പോലീസിന്റേയും വിനോദസഞ്ചാരവകുപ്പിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *