തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു പെണ്‍പന്നിയെ ഏപ്രില്‍ അഞ്ചിന് രാവിലെ പതിനൊന്ന് മണിക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിന് മുമ്പായി പന്നിക്ക് 1500/- രൂപ കരുതല്‍ ധനം ഓഫിസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുക വിളിക്കുന്നയാളിന്റെ പേരില്‍ ലേലം ഉറപ്പിച്ചാല്‍ ലേലത്തുക അടച്ച് അന്നേ ദിവസം തന്നെ പന്നിയെ മാറ്റേണ്ടതാണ്. സര്‍ക്കാര്‍ ലേലങ്ങള്‍ക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസുമായി 0471-2732962 ബന്ധപ്പെടേണ്ടതാണ്.
