ലോകശാന്തിക്കായി മഹാസപ്ത ചിരഞ്ജീവിയാഗം 6,7,8 തിയതികളില്‍

ലോകശാന്തിക്കായി മഹാസപ്ത ചിരഞ്ജീവിയാഗം 6,7,8 തിയതികളില്‍

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി കാരപ്പറമ്പ് കക്കുഴിപാലം മോറോത്ത് താഴം വയല്‍ ഗ്രൗണ്ടില്‍ വെച്ച് ഹനുമാന്‍ സേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 6, 7, 8 തിയ്യതികളില്‍ മഹാസപ്ത ചിരഞ്ജീവി യാഗം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരവും ആധ്യാത്മികതയും മുന്‍നിര്‍ത്തി അനവധി വിശ്വാസികള്‍ വരുന്ന യാഗഭൂമിയില്‍ ബഹുമുഖ പണ്ഡിതരും സാമൂഹിക – സാംസ്‌കാരിക-അധ്യാത്മിക രംഗത്തെ വിവിധ വ്യക്തിത്വങ്ങളും ആചാര്യന്മാരും വിവിധ പരമ്പരകളിലെ സന്യാസിമാരും പങ്കെടുക്കും.

ആറിന് രാവിലെ 10.30ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ യജ്ഞാചാര്യന്‍ ചിറ്റൂര്‍ വ്യാസപരമാത്മാപീഠം മഠാധിപതി വ്യാസാനന്ദ ശിവയോഗി സ്വാമികള്‍ സംബന്ധിക്കും. ഗൂഡല്ലൂര്‍ വാകേരി മൂകാംബിക ക്ഷേത്രം മഠാധിപതി മാതാ അംബിക ചൈതന്യമയി മുഖ്യപ്രഭാഷണം നടത്തും. ശ്രീരാമദാസ മിഷന്‍ ചെങ്കോട്ടുകോണം ആശ്രമം മഠാധിപതി ബ്രഹ്‌മാനന്ദ സരസ്വതി സ്വാമികള്‍, അഖില ഭാരതീയ സന്യാസി സഭാ പ്രസിഡന്റ് പ്രഭാകരാനന്ദ സരസ്വതി സ്വാമികള്‍, അമൃതാനന്ദമയി മഠം വിവേകാമൃതപുരി സ്വാമികള്‍, പന്തീരാങ്കാവ്‌ സദ്ഗുരു ആശ്രമം മഠാധിപതി മുരളീധര സ്വാമികള്‍, വേദപണ്ഡിതന്‍ ഗോപാലകൃഷ്ണ വൈദിക്, കുറുമ്പനാട് ഹിസ് ഹൈനസ് രവി വര്‍മ്മരാജ, സിനിമാ സംവിധായകന്‍ രാമസിംഹന്‍, ആര്‍.പ്രേംകുമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹനുമാന്‍സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ ചിറ്റൂര്‍, വ്യാസ പരമാത്മപീഠം സദ്ഗുരു വ്യാസാനന്ദ ശിവയോഗി സ്വാമികള്‍, വിശ്വവിഷ്ണുപ്രതിഷ്ഠാന്‍ അധ്യക്ഷന്‍ ഹരിഹരന്‍ മാസ്റ്റര്‍, സ്വാഗതസംഘം ഭാരവാഹികളായ രാംദാസ് വേങ്ങേരി, സംഗീത് ചേവായൂര്‍, മുരളീധര സ്വാമികള്‍, എന്‍.എം. സനൂപ്, ടി.എം സത്യജിത്ത് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *