കലാക്ഷേത്രയിലെ ലൈംഗിക പീഡനം; അന്വേഷണത്തിന് മൂന്നംഗ സ്വതന്ത്രസമിതി

കലാക്ഷേത്രയിലെ ലൈംഗിക പീഡനം; അന്വേഷണത്തിന് മൂന്നംഗ സ്വതന്ത്രസമിതി

ചെന്നൈ : കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി. കലാക്ഷേത്രാ ബോര്‍ഡാണ് സമിതിക്ക് രൂപം നല്‍കിയത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. കണ്ണന്‍, തമിഴ്‌നാട് മുന്‍ ഡിജിപി ലതിക ശരണ്‍, ശോഭാ വര്‍ത്തമാന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

കലാക്ഷേത്രയിലെ മലയാളി അധ്യാപകനടക്കമുള്ളവരുടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നൂറ് പേരാണ് പരാതിപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മലയാളി അദ്ധ്യാപകനായ ഹരി പദ്മനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഹരി പദ്മനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.

ഹരി പദ്മനെ കൂടാതെ സഞ്ജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നീ ക്ഷണിതാക്കളായ അദ്ധ്യാപകരുടെ സേവനവും കലാക്ഷേത്ര അവസാനിപ്പിച്ചു.വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ കലാക്ഷേത്ര പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാപനത്തിന്റെ നേതൃത്വം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *