കോഴിക്കോട് : വ്യവസായ പ്രമുഖനും പൊതുകാര്യപ്രസക്തനും മികച്ച സംഘാടകനുമായിരുന്ന കെ.ടി രഘുനാഥിന്റെ നിര്യാണത്തിൽ മലബാർ ചേംബറിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വീഡിയോ കോൺഫറൻസ് യോഗം അനുശോചനം രേഖപ്പെടുത്തി. ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചേംബർ മുൻ പ്രസിഡന്റ് അഡ്വ. പി.ജി അനൂപ് നാരായണൻ കെ.ടി രഘുനാഥിന്റെ സേവനങ്ങളെക്കുറിച്ച് വിവരിച്ചു. ഹോ.സെക്രട്ടറി എം.എ മെഹബൂബ്, അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ രാഘവൻ എംപി, വി.കെ.സി മമ്മദ് കോയ എം.എൽ.എ, പി.രഘുനാഥ്, ബി.ജെ.പി സ്റ്റേറ്റ് കമ്മറ്റിയംഗം, മലബാർ ചേംബർ മുൻ പ്രസിഡന്റുമാരായ പി.വി ചന്ദ്രൻ, പി.വി ഗംഗാധരൻ, കെ.വി കുഞ്ഞഹമ്മദ്, അലോക് കുമാർ സാബു, പി.സക്കീർ, ചിന്മയാ മിഷൻ സ്വാമിജി ജിതാത്മാനന്ദ, ഒയിസ്കയുടെ എം. അരവിന്ദ് ബാബു, കാലിക്കറ്റ് ട്രോമ കെയറിനു വേണ്ടി ആർ.ജയന്ത് കുമാർ, ഭാരതീയ വിചാർ കേന്ദ്രക്കു വേണ്ടി മോഹൻകുമാർ, കോംട്രസ്റ്റ് കണ്ണാശുപത്രിക്കുവേണ്ടി ക്യാപ്റ്റൻ കെ.വി.എം അഷ്റഫ്, കോംട്രസ്റ്റ് സൊസൈറ്റിക്കുവേണ്ടി എം.ജി ഗോപിനാഥ്, ലയൺസ് ക്ലബ്ബിനുവേണ്ടി കെ.ടി അജിത്ത് സംസാരിച്ചു. കെ.ടി രഘുനാഥിന്റെ സഹോദരന്മാരായ കെ.ടി രവീന്ദ്രൻ, രത്നാകരൻ, മരുമകൻ ഗിരീഷ് മേനോൻ, സഹോദര പുത്രനും സിനിമാനടനുമായ വിനീത് രാധാക്യഷ്ണൻ, പേരക്കുട്ടി അരവിന്ദ് എന്നിവരും സംസാരിച്ചു.
