എസ്. ആയിശക്ക് മലബാർ ഡവലപ്പ്‌മെന്റ് ഫോറം സ്വീകരണം നൽകി

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും, ദേശീയ തലത്തിൽ പന്ത്രണ്ടാം റാങ്കും , ഒ.ബി.സിയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്കും നേടി അഭിമാനമായി മാറിയ കൊയിലാണ്ടി കൊല്ലം കൂട്ടും മുഖത്ത് ആയിശക്ക് മലബാർ ഡവലപ്പ്‌മെന്റ് ഫോറം സ്വീകരണം നൽകി. മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ എം.ഡി.എഫ് ബഹുമതി ചിഹ്നം എസ്. ആയിശക്ക് കൈമാറി. ആയിശ നേടിയ വിജയം മലയാളികളുടേയും കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുയാണെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. എം.ഡി.എഫ് പ്രസിഡണ്ട് കെ.എം. ബഷീർ, സെക്രട്ടറി പുനത്തിൽ ഇസ്മായിൽ, മോയി മോ നുൽ റഷീദ് എന്നിവർ സംബന്ധിച്ചു.

എസ്.ആയിശക്ക് മലബാർ ഡവലപ്പ്‌മെന്റ് ഫോറം നൽകിയ സ്വീകരണത്തിൽ ശ്രീമതി ടീച്ചർ ബഹുമതി ചിഹ്നം സമ്മാനിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *