സംസ്ഥാനത്ത് 10 വര്‍ഷം ഭരണം നടത്തിയ പിണറായി സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് ജനങ്ങള്‍ വി.ഡി.സതീശന് സര്‍ക്കാരിനെ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയത്. ഈ വിധി കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള അമിതമായ ഇഷ്ടംകൊണ്ടല്ല, മറിച്ച് പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍കൊണ്ടാണ്. വികസന കാര്യങ്ങളിലും, ജനക്ഷേമ കാര്യങ്ങളിലും പിണറായി സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ സിപിഎംന്റെ അമിതാധികാര പ്രയോഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളും ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിച്ച ടീം യുഡിഎഫിനെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഭരണം ലഭിച്ചതു മുതല്‍ യുഡിഎഫില്‍ പ്രതിസന്ധികളും തുടങ്ങി. മുഖ്യമന്ത്രിയാര് എന്നതായിരുന്നു ആദ്യത്തെ അനിശ്ചിതത്വം. മൂന്ന് പേരാണ് മുഖ്യമന്ത്രി കസേരയ്ക്കായി നിലയുറപ്പിച്ചത്. രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്. ജനവികാരം വി ഡി ക്കൊപ്പമാണെന്ന് വിലയിരുത്തിയ ഹൈക്കമാന്റ് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
ആറ് മാസത്തെ വി.ഡി.സതീശന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം അത്ര സുഖകരമായല്ല പോകുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസിലെ തമ്മിലടിയാണ്. രാഷ്ട്രീയ രംഗത്ത് നിരവധി പാരകള്‍ നേരിട്ട നേതാവാണ് വി.ഡി.സതീശന്. അദ്ദേഹത്തെ തളര്‍ത്താന്‍ നോക്കിയവര്‍ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ.സി.വേണുഗോപാലിനോട് ചേര്‍ന്നു നില്ക്കുന്ന അഡ്വ.പി.എം.നിയാസ്, പഴയ എ ഗ്രൂപ്പ് നേതാക്കളെല്ലാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി കൂടിയാലോചനകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. അത് ചില മന്ത്രിമാര്‍ക്ക് മാത്രമാണുള്ളത്. മന്ത്രിസഭയിലെ ഭൂരിപക്ഷം പേര്‍ക്കും അത്തരമൊരു അഭിപ്രായമുണ്ടെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ആറുമാസമായ ഒരു സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാന്‍ ആരുശ്രമിച്ചാലും അത് ജനഹിതത്തിനെതിരാണ്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യം പുലരുമ്പോള്‍തന്നെ അത് വിഴുപ്പലക്കലിലേക്കും, വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിലേക്കും എത്തിച്ചേരരുത്. ജനങ്ങളാണ് പരമാധികാരികള്‍ എന്ന് ആരും മറന്ന് പോകണ്ട. ജനാധിപത്യ സര്‍ക്കാരുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള വഴിയൊരുക്കലാണ് പൊതു പ്രവര്‍ത്തകരുടെ കടമ.
