ലിസ്ബന്: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറിന് വിരാമമിട്ടു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു താന്‍ വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം പ്രഖ്യാപിച്ചത്. 23 വര്‍ഷം നീണ്ട തന്റെ ഫുട്ബോള്‍ കരിയറില്‍ 234 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ അദ്ദേഹം നേടി.പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് 41 കാരനായ ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരം. 5 തവണ ബാല്ലണ്‍ ഡി ഓര് പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ ലോക ഫുട്ബോള്‍ ഏറ്റവും കൂടതല്‍ ബാല്ലണ്‍ ഡി ഓര് നോമിനേഷന് കിട്ടിയ താരം കൂടിയാണ്.2016ല്‍ യൂറോ കപ്പും, 2019ല്‍, 2025 വര്‍ഷങ്ങളില്‍ യുവേഫ നേഷണ്‍സ് കിരീടങ്ങളും സ്വന്തമാക്കി.
ദേശീയ ടീമില്‍ നിന്ന് മാത്രമാണ് അദ്ദേഹം വിരമിച്ചത്. അല്‍-നസര്‍ എഫ്സി പോലുള്ള ക്ലബ്ബ് ഫുട്ബോളില്‍ അദ്ദേഹം തുടരും.
