കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച രണ്ടാമത്തെ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ, കവിത മത്സരത്തില്‍ കവിതയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ച പി.വി.ഗീതയ്ക്ക്, പ്രശസ്ത സാഹിത്യകാരനും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി പുരസ്ക്കാരം സമ്മാനിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ ജോയ് പ്രസാദ് പുളിക്കല്‍, ഇസ്മയില്‍ പുനത്തില്‍, കവയിത്രി ശ്രീരമ, ദേവകൃഷ്ണന്‍, ആശ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈക്കം തലയാഴം സ്വദേശിയായ പി.വി.ഗീത മറയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ്.
