കിഫ്ബി വിവാദം കത്തിപടരുമ്പോള്‍ (എഡിറ്റോറിയല്‍)

കിഫ്ബി വിവാദം കത്തിപടരുമ്പോള്‍ (എഡിറ്റോറിയല്‍)

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് കിഫ്ബി വഴി നടന്ന ഇടപാടുകള്‍ വിവാദമായിരിക്കുകയാണ്. കിഫ്ബി ചിലവഴിച്ച പണത്തിന്റെ 74% കണ്ണൂരിലേക്കാവുകയും, ഏറ്റെടുത്ത ആയിരത്തോളം ഏക്കര്‍ ഭൂമി വെറുതെകിടക്കുകകൂടി ചെയ്യുമ്പോഴാണ് വിവാദം കത്തിപടരുന്നത്. കണ്ണൂരില്‍ ഭൂമിയേറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ചിരട്ടി അധികം തുകയ്ക്കാണ് ഇടപാടുകള്‍ നടന്നതെന്ന് വ്യക്തമാവുമ്പോള്‍, ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തി സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കിയവരുടെ പേരില്‍ നിയമനടപടിയുണ്ടാവണം. രണ്ടാം പിണറായി സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന കെ.എന്‍.ബാലഗോപാലിന്റെ വിയോജിപ്പ് പല പദ്ധതികള്‍ക്കും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1999ല്‍ ആരംഭിച്ച കിഫ്ബിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 2016ലാണ് നിയമഭേദഗതി കൊണ്ട്‌വന്നത്. കിഫ്ബി മുഖേന നടപ്പിലാക്കിയ പദ്ധതികളാണ് കഴിഞ്ഞ 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വമ്പിച്ച കുതിച്ചു ചാട്ടമുണ്ടാക്കിയത്. കിഫ്ബിയിലെ നിക്ഷേപം ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയില്‍ പലതും ലാഭകരമല്ലാത്തതിനാല്‍ ഉള്ള പോരായ്മകള്‍ തിരുത്താന്‍ നടപടികളുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ നടത്തിയ നിക്ഷേപം സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാണ്. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പുകളില്‍ നടന്ന ക്രമക്കേടുകളുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. സംസ്ഥാന ബജറ്റിലെ തുക നമ്മുടെ വരവും ചെലവുമായി ഒത്തുപോവുമ്പോള്‍ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബദല്‍മാര്‍ഗ്ഗം അനിവാര്യമാണ്. അതിനാണ് കിഫ്ബി ആരംഭിച്ചത്. പോരായ്മകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി കിഫ്ബിയെ നിലനിര്‍ത്തുകയാണ് അഭികാമ്യം.

കിഫ്ബി വിവാദം കത്തിപടരുമ്പോള്‍ (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *