പൂജാ തിരക്ക്: തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ

പൂജാ തിരക്ക്: തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ

പൂജാ തിരക്ക്: തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ

 

പാലക്കാട്: പൂജാ അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 20, 21 തീയതികളിലായി ഓരോ സർവീസ് വീതമാണ് നടത്തുക. സേലം ഡിവിഷനു കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്പ്രസ് സർവീസിൽ മാറ്റം വരുത്തിയിട്ടുണ്ട്. ട്രെയിൻ നമ്പർ 06155 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്‌പെഷ്യൽ ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 7.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഒൻപതിന് മംഗളൂരു ജങ്ഷനിലെത്തും. ട്രെയിൻ നമ്പർ 06156 മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്‌പെഷ്യൽ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിലെത്തും.

തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ ഷൊർണൂർ ജങ്ഷനിൽ പുലർച്ചെ 2.55ന് എത്തി 3.05ന് പുറപ്പെടും. തിരൂരിൽ 3.43/3.45, കോഴിക്കോട്ട് 4.27/4.30, വടകരയിൽ 5.08/5.10, തലശ്ശേരിയിൽ 5.33, പയ്യന്നൂരിൽ 6.34/6.35, കാഞ്ഞങ്ങാട്ട് 7.03/7.05, കാസർകോട് 7.28/7.30 എന്നിങ്ങനെയാണ് നൽകിയിരിക്കുന്ന സമയക്രമം.മടക്കയാത്രയിൽ മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ കാസർകോട് 10.53ന് എത്തി 10.55ന് പുറപ്പെടും. കാഞ്ഞങ്ങാട് 11.13/11.15, പയ്യന്നൂർ 11.34/11.35, കണ്ണൂർ 12.05/12.10, കോഴിക്കോട് 13.30/13.33, തിരൂർ 14.06/14.08, ഷൊർണൂർ ജങ്ഷൻ 15.00/15.10 എന്നിങ്ങനെയാണ് സമയക്രമം നൽകിയിരിക്കുന്നത്.വർക്കല, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ എന്നിവിടങ്ങളിലും ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *