ഫ്യൂച്ചര്‍ ഇന്ത്യ – സംയുക്ത യോഗം വിളിക്കും; സമദ് നരിപ്പറ്റ

ഫ്യൂച്ചര്‍ ഇന്ത്യ – സംയുക്ത യോഗം വിളിക്കും; സമദ് നരിപ്പറ്റ

കോഴിക്കോട്: ഐഎന്‍എല്‍ ദേശീയ കമ്മിറ്റി നവംബര്‍ 5ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സെമിനാറിന് മുന്നോടിയായി പിന്നോക്ക സമുദായങ്ങളുടെ വിവിധ സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഐഎന്‍എല്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സമദ് നരിപ്പറ്റ പറഞ്ഞു. ആസ്സാം, ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സംഘടനകളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. മുസ്ലിം സംഘടനകള്‍, മറ്റ് ന്യൂനപക്ഷ സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം ഡല്‍ഹിയില്‍ ചേരും. ദുര്‍ബല വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതുമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ പൊതുവേദി രൂപീകരിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം ആസൂത്രണം ചെയ്യുമെന്ന് സമദ് നരിപ്പറ്റ കൂട്ടിച്ചേര്‍ത്തു.

 

ഫ്യൂച്ചര്‍ ഇന്ത്യ – സംയുക്ത യോഗം വിളിക്കും; സമദ് നരിപ്പറ്റ

Share

Leave a Reply

Your email address will not be published. Required fields are marked *