ആനന്ദ സംഗമം നാളെ

ആനന്ദ സംഗമം നാളെ

കോഴിക്കോട്: പ്രകൃതി ചികിത്സയിലൂടെ രോഗങ്ങള്‍ മാറുകയും തുടര്‍ന്ന് പ്രകൃതി ജീവനത്തിലൂടെ രോഗങ്ങളില്ലാതെ ജീവിക്കുകയും ചെയ്യുന്നവരുടെ ആനന്ദ സംഗമം മഹാത്മാഗാന്ധിയുടെ പ്ര പൗത്രന്‍ തുഷാര്‍ ഗാന്ധി നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. സിവില്‍സ്റ്റേഷനു സമീപമുള്ള നേച്ചര്‍ ലൈഫ് സെന്ററിന്റെ പ്രകൃതി ജീവന കേന്ദ്രത്തില്‍ നടക്കുന്ന സംഗമത്തില്‍ ഗാന്ധി ആശ്രമം പ്രസിഡണ്ട് യു.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

രോഗങ്ങളില്ലാത്ത ആനന്ദ ജീവിതത്തിന്റെ 12 പ്രകൃതി നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ജേക്കബ് വടക്കഞ്ചേരി പ്രഭാഷണം നടത്തും.
വര്‍ഷങ്ങളായി വിവിധ മാറാ രോഗങ്ങളില്‍ നിന്ന് മുക്തി നേടി, അഞ്ചുവര്‍ഷത്തിലധികമായി രോഗങ്ങളില്ലാതെ ജീവിക്കുന്ന നിരവധി പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും.

 

 

ആനന്ദ സംഗമം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *