ഡോ. അബു കുമ്മാളി ഇന്തോനേഷ്യയിലേക്ക്

ഡോ. അബു കുമ്മാളി ഇന്തോനേഷ്യയിലേക്ക്

മലപ്പുറം: തെക്കുകിഴക്കന്‍ ഏഷ്യയിലെ ജൈവവൈവിധ്യ കലവറയായ ഇന്തോനേഷ്യയിലെ വിപുലമായ ഔഷധസസ്യ ശേഖരത്തെക്കുറിച്ചും അവിടെ പ്രചാരത്തിലുള്ള പരമ്പരാഗത ആരോഗ്യപരിപാലന രീതികളെക്കുറിച്ചും സമഗ്ര പഠനം നടത്തുന്നതിനായി പ്രമുഖ കാര്‍ഷിക ഗവേഷകനും എഴുത്തുകാരനുമായ ഡോ. അബു കുമ്മാളി ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളും വനമേഖലകളും സന്ദര്‍ശിക്കും. ഇന്തോനേഷ്യയില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഔഷധച്ചെടികളെക്കുറിച്ചും ‘ജമു’ എന്നറിയപ്പെടുന്ന പരമ്പരാഗത ഹെര്‍ബല്‍ ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം പഠനം നടത്തും. വന നശീകരണവും കാലാവസ്ഥാ വ്യതിയാനവും ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ പ്രജനനവും സംരക്ഷണവും ഉറപ്പാക്കാന്‍ അനുയോജ്യമായ കാര്‍ഷിക മാതൃകകള്‍ നിര്‍ദ്ദേശിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ രാജ്യങ്ങളില്‍ കാര്‍ഷിക പഠനങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ഡോ. അബു കുമ്മാളി, ഏഷ്യന്‍ രാജ്യങ്ങളിലെ കാര്‍ഷിക മാതൃകകളെക്കുറിച്ചും ഔഷധസസ്യ വൈവിധ്യത്തെക്കുറിച്ചുള്ള പഠനവും കേരളത്തിലെ കാര്‍ഷിക ഔഷധ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചു.

ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോപീസ് മിഡി ലീസ്റ്റിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്.
പഠന റിപ്പോര്‍ട്ട് ഇക്കോപീസ് മിഡിലീസ്റ്റിനു സമര്‍പ്പിക്കും. ഒക്ടോബര്‍ 9 ന് തിരുവനന്തപുരത്തു നിന്നു സിങ്കപ്പുര്‍ വഴി ജക്കാര്‍ത്തയിലേക്കു അദ്ദേഹം യാത്ര തിരിക്കും.

 

 

ഡോ. അബു കുമ്മാളി ഇന്തോനേഷ്യയിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *