ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗം നടത്തി

ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗം നടത്തി

കോഴിക്കോട് : മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് – ഐ എന്‍ ടി യു സി നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ യോഗം കെ പി സി സി ഇന്‍ഡസ്ട്രീസ് സെല്‍ സംസ്ഥാന ചെയര്‍മാന്‍ നിസാര്‍ പുനത്തില്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഗീയ സാമുദായിക ശക്തികളുടെ ശക്തമായ എതിര്‍പ്പ് നേരിട്ട് കൊണ്ട് മലബാറില്‍ കോണ്‍ഗ്രസ് ഐ എന്‍ ടി യു സി സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മതേതര രാഷ്ട്രീയത്തിന്റെ ഉജ്ജ്വല നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് നിസാര്‍ പുനത്തില്‍ അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സതീഷ് കുമാര്‍, ആക്റ്റീവ് കോഴിക്കോട് പ്രസിഡണ്ട് എം പി രാമകൃഷ്ണന്‍, റിട്ടയേര്‍ഡ് ലേബര്‍ ഓഫീസര്‍ കെ സി അബ്ദുല്‍ റസാക്ക്, ഇന്ദിരാജി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, കെ വി ശിവാനന്ദന്‍ കൊയിലാണ്ടി, കെ പി ശ്രീകുമാര്‍, എ കെ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ്
ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *