കോഴിക്കോട് : മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ( എം. എസ്. എസ് ) സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം 26 , 27 ന് കോഴിക്കോട് രണ്ട് വേദികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ‘നല്ല വ്യക്തി-നല്ലസമൂഹം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എം.എസ്.എസ്. മാനവികത, മതേതരത്വം, ജനാധിപത്യം എന്ന പ്രമേയമാണ് സമ്മേളനത്തില്‍ മുന്നോട്ടു വെക്കുന്നത്.
26ന് രാവിലെ 9.30 ന് ചെറൂട്ടി റോഡ് എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സ്വാഗതസംഘം ചെയര്മാന് അഡ്വ. വി. കെ. ഫൈസല്‍ ബാബു എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. എം .എസ് . എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി. എഞ്ചി.പി.മമ്മദ് കോയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മുന്‍കാല നേതാക്കള്‍ സംഘടനയുടെ ചരിത്രം ചര്‍ച്ച ചെയ്യും.
ഉച്ചക്ക് 2 ന് യുവജന സമ്മേളനം അസോസിയേഷന് ഓഫ് മുസ്ലിം പ്രൊഫഷണല്‍സ് പ്രസിഡന്റ് ആമിര്‍ ഇദ്രീസി ഉദ്ഘാടനം ചെയ്യും. അഡ്വ. വിദ്യബാലകൃഷ്ണന് എം.എല്‍.എ, കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.പി.എം.ജിഷാന്‍, മുനീര്‍ ഹുദവി എന്നിവര്‍ അതിഥികളാകും. വൈകീട്ട് 5 ന് ഇദ്രീസ് മാമ്പി , ഇന്‍ഹാം റഫീക്ക് എന്നിവര്‍ നേതൃത്വം നല്കുന്ന
സംഗീത സന്ധ്യ ഉണ്ടായിരിക്കും.
27ന് രാവിലെ 9.30ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് തുടക്കമാകും. 10.30ന് സംസ്ഥാന ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. വി കെ. ഫൈസല്‍ ബാബു വിഷയമവതരിപ്പിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എം.ഷാജി, അഡ്വ.എന്‍. ഷംസുദ്ദീന്, എം.കെ.രാഘവന് എം.പി, മേയര്‍ ഒ.സദാശിവന്, മുന്‍ മന്ത്രി ബിനോയ് വിശ്വം, എം.എല്‍.എ മാരായ അഡ്വ.പി.എ.മുഹമ്മദ് റിയാസ്, അഡ്വ.കെ.പ്രവീണ്‍ കുമാര്‍, അഡ്വ.കെ. ജയന്ത്, എം.എ.റസാഖ് മാസ്റ്റര്‍, മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള, അഡ്വ.പി.എം.എ.
സലാം, എം.മെഹബൂബ്, അഡ്വ.പി. ഗവാസ്, അഹമ്മദ് ദേവര്‍ കോവില്‍, പ്രൊഫ.അബ്ദു വഹാബ്, പി.എം.നിയാസ്, പി.കെ.അഹമ്മദ്, എം.പി.അഹമ്മദ്, ഡോ.പി.ഗള്‍ഫാര്‍ മുഹമ്മദലി ,ഇഖ്റ എജ്യുക്കേഷന്‍ ഫൗണ്ടര്‍ ഉസ്മ നഹീദ് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചക്ക് 12 ന് കേരള മുസ്ലിം നവോത്ഥാനം ചരിത്രവും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വിഷയവതരണം ഡോ. ഹുസൈന് മടവൂര്‍ നടത്തും.
ഉച്ചക്ക് 2 ന് ‘സ്ത്രീ – കാലത്തിനൊപ്പം കരുതലോടെ ‘ എന്ന പ്രമേയത്തില്‍ വനിത സമ്മേളനം അഡ്വ.ഫാത്തിമ തഹ്ലിയ എം. എല്‍.എ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി മേയര്‍ എസ്.ജയശ്രീ മുഖ്യാതിഥിയാകും. കോര്പ്പറേഷന് വിദ്യാഭ്യാസ – സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ: സാറ ജാഫര്‍, ഓള് ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ വൈസ് പ്രസിഡന്റ് ഉസ്മ നഹീദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
വാര്‍ത്താ സമ്മേളനത്തില്‍ എം .എസ് . എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, ജനറല്‍ സെക്രട്ടറി എഞ്ചി.പി.മമ്മത് കോയ , സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഒ.ഹാഷിം, സംസ്ഥാന ട്രഷറര്‍ എന്‍.കെ.മുഹമ്മദലി,അഡ്വ. പി വി സൈനുദ്ദീന്‍, സാദിഖ് വട്ടപ്പറമ്പ്, പി .പി അബ്ദു റഹീം ,മീഡിയ കമ്മിറ്റി കണ്‍വീനര്‍ സി.പി.എം.സഈദ് അഹമ്മദ് , സന്നാഫ് പാലക്കണ്ടി,വി.എം.ബഷീര്‍, ആര് പി അഷറഫ് എന്നിവര്‍ പങ്കെടുത്തു.
എം.എസ്.എസ് സംസ്ഥാന സമ്മേളനം 26, 27 ന്
