അനില്‍ പരപ്പിലിനെ ആദരിച്ചു

അനില്‍ പരപ്പിലിനെ ആദരിച്ചു

കോഴിക്കോട്: മഷി വാട്ട്സ്ആപ്പ് കൂട്ടായ്മ, കണ്ണൂര്‍ ഗ്രീന്‍ തൂലിക കൂട്ടായ്മ തലശ്ശേരി എന്നിവയുടെ ചെറുകഥ കവിത പുരസ്‌കാര ജേതാവ് അനില്‍ പരപ്പിലിനെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ് ജോര്‍ജ് ആദരിച്ചു. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ മുന്നോടിയായി നടന്ന ചെറുകഥ കവിതാ സായാഹ്നത്തില്‍ വെച്ചാണ് ആദരവ് നടത്തിയത്.
പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ അധ്യക്ഷനായി.ഉസ്മാന്‍ ഒഞ്ചിയം, ഷിബുദാസ് വേങ്ങേരി, ടി.ടി കണ്ടന്‍കുട്ടി, വിജയന്‍ ചെറുവറ്റ, ഉസ്മാന്‍ ചാത്തന്‍ചിറ, ഡോ.രാജന്‍ മാണിയാടത്ത്, എസ്.കെ ശശി, ഗോപാലന്‍ ഉള്ളിയേരി ആനന്ദകുമാര്‍, കെ.പി ആലിക്കുട്ടി, പുരുഷു കക്കോടി, ആര്‍.കെ ഇരവില്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

അനില്‍ പരപ്പിലിനെ ആദരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *