കോഴിക്കോട്: ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വേണു നാഗവള്ളി അനുസ്മരണവും പുരസ്കാര വിതരണവും നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.ആമി ജൈസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗിരീഷ് പെരുവയല്‍ അധ്യക്ഷത വഹിച്ചു. എ. വി. കുഞ്ഞാമു, ദിനേശ് കെ. പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സിനിമ സമഗ്ര പുരസ്കാരം ജയേന്ദ്ര ശര്‍മ്മയ്ക്ക് സമ്മാനിച്ചു.വിവിധ മേഖലകളിലെ മികവിനുള്ള വേണു നാഗവള്ളി പുരസ്കാരങ്ങള്‍ ഷഹനാസ് എം. എ., ശ്രുതി കെ. എസ്, അനുപ് സദന്, ബഷീര്‍ സില്‍സില, രാജന് തൃശൂര്‍, ബാലതാരം പാര്‍വതി നിഷാദ്, ഗായകന് ശ്രീകാന്ത് മൂര്‍ത്തി എന്നിവര്‍ക്ക് സമ്മാനിച്ചു.വേണു നാഗവള്ളിയുടെ കലാജീവിതത്തെയും സിനിമാ സംഭാവനകളെയും അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബിജു പെരുവയല്‍ സ്വാഗതവും ഷാനവാസ് കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
വേണു നാഗവള്ളി അനുസ്മരണവും പുരസ്കാര വിതരണവും നടത്തി
