കാവ്യ എസ് ദിവാകറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 16ന്

കാവ്യ എസ് ദിവാകറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 16ന്

കോഴിക്കോട്: കാവ്യ എസ് ദിവാകറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 16ന് (ബുധന്‍) ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കും. കാലത്ത് 11 മണിക്ക് പ്രൊഫ.പി.പി.സുധാകരന്‍ (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കൊളിജിയറ്റ് എജ്യൂക്കേഷന്‍) പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രറ്റി പാലറ്റ് കെ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. അക്രിലിക്, ഓയില്‍ പെയിന്റിംഗ് എന്നിവയിലൂടെ വര്‍ണ്ണങ്ങളുടെ ഭാവതീവ്രത, ടെക്‌സ്ചര്‍ , സമകാലിക ദൃശ്യാഖ്യാനങ്ങള്‍ എന്നിവ വരച്ചുകാട്ടുന്നു. ബുദ്ധന്‍, ഗണേശന്‍, ലാന്റ് സ്‌കേപ്പ്, ഫ്‌ളോറല്‍ ഉള്‍പ്പെടെ 20ഓളം പെയിന്റിംഗുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക. പെയിന്റിംഗുകള്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങാവുന്നതാണ്. കാവ്യ എസ് ദിവാകറിന്റെ അഞ്ചാമത്തെ ഏകാംഗ പ്രദര്‍ശനമാണിത്. എംബിഎ ബിരുദധാരിയായ കാവ്യ ഇപ്പോള്‍ മുഴുവന്‍ സമയ ചിത്രകാരിയാണ്. 10-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിലെ നേട്ടങ്ങള്‍ക്ക് മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമില്‍ നിന്ന് രാഷ്ട്രപതി പുരസ്‌കാരം നേടിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 9605043338

 

 

കാവ്യ എസ് ദിവാകറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 16ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *