രാജ്യാന്തര കൈറ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

രാജ്യാന്തര കൈറ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

കോഴിക്കോട്: ഇന്തോനേഷ്യ ഗവണ്‍മെന്റിന്റെയും സ്‌പോര്‍ട്‌സ്, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘാടനത്തില്‍ ഇന്തോനേഷ്യ യോഗ്യകര്‍ത്തയില്‍ നടന്ന ജോഗ്ജാ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2026-ല്‍ ഇന്ത്യന്‍ കൈറ്റ് ടീം രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി. ഇന്റര്‍നാഷണല്‍ കൈറ്റ് ചാമ്പ്യന്‍ഷിപ്പിനു പുറമെ നാഷണല്‍ കൈറ്റ് ചാമ്പ്യന്‍ഷിപ്പും റീജിണല്‍ മത്സരങ്ങളും നടന്നു.

വിവിധ തരം പട്ടങ്ങളായ പരമ്പരാഗത പട്ടങ്ങള്‍, ഡ്രാഗണ്‍ കൈറ്റ്, ഇന്‍ഫ്‌ലേമബിള്‍ കൈറ്റ്, സ്‌പോര്‍ട്സ് കൈറ്റ് എന്നിവയില്‍ മത്സരങ്ങളുണ്ടായിരുന്നു. ഇന്തോനേഷ്യന്‍ തീരങ്ങളിലെ അതിശക്തമായ കാറ്റ് കൈറ്റ് ഫെസ്റ്റിന് മാറ്റ് കൂട്ടി.
17 രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം അന്താരാഷ്ട്ര കൈറ്റ് ഫ്‌ളയേഴ്‌സ് പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനവും വെള്ളി മെഡലും ക്യാഷ് പ്രൈസും കരസ്ഥമാക്കി.
വിവവിയറ്റ്‌നാമിനാണ് ഒന്നാം സ്ഥാനം മൂന്നാം സ്ഥാനം ലെബനന്‍ ടുണീഷ്യ എന്നീ രാജ്യങ്ങള്‍ പങ്കിട്ടു.

ക്യാപ്റ്റന്‍ അഡ്വ. ഷമീം പക്‌സാന് പുറമെ ഹസന്‍ ജോഹര്‍ എസ് എം, കമല്‍ പീറ്റര്‍, ദില്‍ഷാദ് സി.പി. എന്നിവരും കോച്ച് അബ്ദുള്ള മാളിയേക്കലും ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. .
ഈ നേട്ടം ഇന്ത്യന്‍ ടീമിന്റെ അര്‍പ്പണബോധത്തിന്റെയും കഴിവിന്റെയും. കൂട്ടായ്മയുടെയും അംഗീകാരമാണെന്നും കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കും രാജ്യത്തിനും ഇത് അഭിമാന നിമിഷമാണെന്നും കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

 

 

 

രാജ്യാന്തര കൈറ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

 

Share

Leave a Reply

Your email address will not be published. Required fields are marked *